Kerala
ശബ്ദം വിഷ്ണുവിന്റെതല്ല; ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയെന്ന്

കൊച്ചി: സിനിമാനടന്‍ ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയും നടിയെ ക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള സംഭാഷണം പുറത്ത്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവിന്റേതെന്ന പേരിലായിരുന്നു നേരത്തേ ഈ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ശബ്ദം പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെതാണെന്നും പൊലീസ് കണ്ടെത്തി.
ഒന്നരക്കോടി രുപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സംഭാഷണത്തില്‍ ഇയാള്‍ പറയുന്നത് കേള്‍ക്കാം. പള്‍സര്‍ സുനി എഴുതിയ കത്ത് വായിക്കണമെന്നും ഇയാള്‍ ദിലീപിന്റെ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്.
തനിക്കു പറയാനുള്ളത് കേള്‍ക്കാന്‍ തയാറാകണമെന്നും അപ്പുണ്ണിയോട് പറയുന്നു. സുനി ദിലീപിനെഴുതിയ കത്തിനെക്കുറിച്ചും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. എന്തിനാണ് തന്നെ വിളിച്ച് ശല്യപ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിളിക്കണ്ട നിനക്കിഷ്ടമുള്ളത് ചെയ്‌തോ എന്നെല്ലാം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്