കത്തെഴുതിയത് മറ്റാരോ ആണെന്ന് അഭിഭാഷകന്‍;ദിലീപിന്റെ മൊഴിയെടുക്കും

Posted on: June 25, 2017 10:52 am | Last updated: June 25, 2017 at 3:27 pm

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ വീണ്ടും പുതിയ വഴിത്തിരിവ്. നടന്‍ ദിലീപിന് കത്തയച്ചത് മറ്റാരോ ആണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണകുമാര്‍. കത്തെഴുതിയത് സുനില്‍കുമാര്‍ അല്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്ത അക്ഷരമല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. വാഗ്ദാനം ചെയ്ത പണം തരണമെന്ന് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് കത്തില്‍ പറയുന്നുണ്ടായിരുന്നു