Connect with us

Sports

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

Published

|

Last Updated

ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 282 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15 പന്ത് ബാക്കി നില്‍ക്കെ 246 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ മൂന്ന് അര്‍ദ്ധസെഞ്ചുറികളുടെ കരുത്തില്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ്. സ്‌കോര്‍: ഇന്ത്യ281/3 (50), ഇംഗ്ലണ്ട്246 (47.3).

ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ പൂനം റൗത്തും (86), സ്മൃതി മന്ദാനെയും (90) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും 26.5 ഓവറില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഇംഗ്‌ളീഷ് ബൗളേഴ്‌സിനെ വെള്ളം കുടുപ്പിച്ച കൂട്ടുകെട്ട് ഒടുവില്‍ മന്ദാനെയെ പുറത്താക്കി ഹേതര്‍നൈറ്റാണ് തകര്‍ത്തത്. ഹേസലാണ് മന്ദാനയുടെ ക്യാച്ചെടുത്തത്. 72 പന്തില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പെട്ടതാണ് മന്ദാനയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ക്യാപ്ടന്‍ മിതാലി രാജും മികച്ച ഫോമില്‍ ആയിരുന്നു. മിതാലി പൂനത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് പ്രശ്‌നമില്ലാതെ മുന്നോട്ടുനയിച്ചു. ഹേസലാണ് 134 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 86 റണ്‍സെടുത്ത പൂനത്തിനെ വെയ്റ്റിന്റെ കൈയില്‍ എത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചത്. നൈറ്റ് എറിഞ്ഞ ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് മിതാലി ഔട്ടായത്. 73 പന്തില്‍ 8 ഫോറുള്‍പ്പെടെ 71 റണ്‍സെടുത്ത മിതാലിയുടെ ക്യാച്ച് കാതറിന്‍ ബ്രന്റാണ് എടുത്തത്. ഹര്‍മന്‍ പ്രീത് കൗര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു.

Latest