അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; വെടിവെയ്പ്പില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു

Posted on: June 22, 2017 8:32 pm | Last updated: June 23, 2017 at 10:25 am
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് ഭാഗത്തും ഒരാള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ഭീകരനെ പാക്കിസ്ഥാന്‍ രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യത്തിന്റെ ജാഗ്രതയാണ് തടഞ്ഞത്. മേഖലയില്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ‘ബാറ്റ്’ സംഘം നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here