വില്ലേജ് ഓഫീസിൽ വരുന്നവരെ രണ്ടുതവണയിൽ കൂടുതൽ ഓഫീസിലേക്ക് വരുത്തരുത് : റവന്യു മന്ത്രി

Posted on: June 22, 2017 4:16 pm | Last updated: June 22, 2017 at 4:16 pm

കോഴിക്കോട് : കോഴിക്കോട് വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നിർദ്ദേശവുമായി റവന്യു മന്ത്രി. വില്ലേജ് ഓഫീസിൽ ആവശ്യങ്ങളുമായി വരുന്നവരെ രണ്ടുതവണയിൽ കൂടുതൽ നടത്തരുത്. ആവശ്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തുകൊണ്ടെന്നുള്ള കാര്യം രേഖ മൂലം അറിയിക്കണം. നികുതി അടക്കാൻ കാല താമസം വരുത്തരുത്. തുടങ്ങിയ നിർദേശങ്ങളാണ് ലാൻഡ് റവന്യു കമ്മീഷണറോട് നിർദ്ദേശിച്ചത്.