വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നു

Posted on: June 22, 2017 9:07 am | Last updated: June 22, 2017 at 9:07 am

തൃശൂര്‍: അരണാട്ടുകര തോപ്പുംമൂലയില്‍ വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണവും 48,000 രൂപയും കവര്‍ന്നു. തോപ്പൂംമൂലയില്‍ വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി മണത്തല സോമന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സോമന്റെ വീട്ടില്‍ ഭാര്യ പ്രീതയും രണ്ടു കുട്ടികളും മാത്രമാണുണ്ടായിരുന്നത്. വീടിന് പിറകിലെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് പണവും സ്വര്‍ണവും കവരുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മോഷണ വിവരം അറിയുന്നത്. തൃശൂര്‍ വെസ്റ്റ് സി ഐ. വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.