ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതിക്കെതിരെ കേസെടുക്കില്ല

Posted on: June 21, 2017 8:28 pm | Last updated: June 21, 2017 at 10:00 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഗംഗേശാനന്ദക്കെതിരെ മാത്രമാണ് പോലീസ് കേസുള്ളത്. കേസില്‍ യുവതി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍തന്നെയാണെന്നും എന്നാല്‍ മനപ്പൂര്‍വമായിരുന്നില്ലെന്നും എല്ലാം അയ്യപ്പദാസിന്റെ ഗൂഢാലോചനയാണെന്നും യുവതി വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും.