ജിദ്ദ: സഊദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി . സല്‍മാന്‍ രാജാവിന്റെ മകനും നിലവിലെ ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതലയും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വഹിക്കും. പുതിയ ആഭ്യന്തര മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫ് രാജകുമാരനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും നിയമിച്ചിട്ടുണ്ട്.