സ്‌കൂളുകളില്‍ യോഗ നടപ്പാക്കുന്നത് നല്ല ആശയമാണെന്ന് കെജ്‌രിവാള്‍

Posted on: June 21, 2017 12:58 pm | Last updated: June 21, 2017 at 4:38 pm

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ യോഗ നടപ്പാക്കുന്നത് നല്ല ആശയമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്‌കൂളുകളില്‍ യോഗ നടപ്പിലാക്കുന്നതു സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളില്‍ യോഗ നടപ്പാക്കുന്നതു സംബന്ധിച്ചു മനീഷ് സിസോദിയായുമായി സംസാരിച്ചിടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗ ആരോഗ്യത്തിനു നല്ലതാണെന്നും എല്ലാവരും അതു പരിശീലിക്കണമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.