31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി വെള്ളിയാഴ്ച ഭ്രമണപഥത്തിലേക്ക്

Posted on: June 20, 2017 8:25 pm | Last updated: June 20, 2017 at 8:25 pm

ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോ സാറ്റ് രണ്ട് ഇയും വിദേശത്ത് നിന്നുള്ള നാനോ ഉപഗ്രഹങ്ങളും ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച ഐഎസ്ആര്‍ഒ വിക്ഷേപിക്കും. പിഎസ്എല്‍വി ഉപയോഗിച്ച് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ ആദ്യ ലോഞ്ച് പാഡില്‍ നിന്നാകും വിക്ഷേപണം. പിഎസ്എല്‍വി ഉപയോഗിച്ചുള്ള നാല്‍പ്പതാമത് വിക്ഷേപണം കൂടിയാണിത്.

30 നാനോ സാറ്റലൈറ്റുകളില്‍ 29 എണ്ണവും 14 വിദേശകാര്യങ്ങളില്‍ നിന്നുള്ളവയാണ്. ഒന്ന് കോയമ്പത്തൂരിലെ നൂറുല്‍ ഇസ്്‌ലാം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തതാണ്.

കാര്‍ട്ടോസാറ്റ് രണ്ട് സീരീസിലെ ആറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 2ഇ. റിമോട്ട് സെന്‍സിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.