ആശ്രിത ലെവി ;ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍

Posted on: June 20, 2017 11:45 am | Last updated: June 20, 2017 at 11:21 am

ജിദ്ദ: ഈ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കാനിരിക്കുന്ന ആശ്രിത ലെവിയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സഊദി തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെയും ജവാസാത്തിലെയും ഉത്തരവാദിത്വപ്പെട്ടവര്‍ അറിയിച്ചു.

സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പ്രതിമാസം 100 റിയാല്‍ വീതം ലെവി ഈടാക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ലെവി നടപ്പാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളെല്ലാം പെരുന്നാള്‍ അവധിയില്‍ പ്രവേശിക്കുന്നതിനാലും ഇത് വരെ പുതിയ ഫീസ് ഈടാക്കുന്നതിനായി കംപ്യൂട്ടര്‍ ശൃംഖലകളില്‍ മാറ്റം വരുത്താത്തതിനാലും ആശ്രിത ലെവി നടപ്പിലാക്കുന്നത് ജൂലൈ ആദ്യത്തില്‍ നടപ്പിലാകാന്‍ സാധ്യതയില്ല.