ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 26 യാത്രക്കാര്‍ക്ക് പരിക്ക്

Posted on: June 19, 2017 4:15 pm | Last updated: June 19, 2017 at 4:27 pm

ബീജിംഗ്:പാരീസില്‍ നിന്നും ചൈനീസ് നഗരമായ കുമിംഗിലേക്ക് പോയ ചൈന ഈസ്‌റ്റേണ്‍ എയര്‍ലെന്‍സിന്റെ എംയു 774 വിമാനം ആകാശച്ചുഴിയില്‍പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.

വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍പെട്ടു. ആടി ഉലഞ്ഞ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് ഓടിവും ചതവും ഉണ്ടായി. പരിക്കേറ്റ യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയതായി ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.