കൊച്ചി മെട്രോ സര്‍വീസ് തുടങ്ങി; തിരക്കോട് തിരക്ക്‌

Posted on: June 19, 2017 9:13 am | Last updated: June 19, 2017 at 11:13 am

കൊച്ചി: കേരളം കാത്തിരുന്ന കൊച്ചി മെട്രോ സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെ ആറിന് പാലാരിവട്ടത്തു നിന്നും ആലുവയില്‍ നിന്നും ആദ്യ സര്‍വീസ് ആരംഭിച്ചു. രാവിലെ 5.30 മുതല്‍ ടിക്കറ്റെടുക്കാന്‍ സ്റ്റേഷനുകളില്‍ പൊതുജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.

രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രതിദിനം 219 ട്രിപ്പുകളാണ് ഉണ്ടാവുക. ആലുവയില്‍ നിന്നും പാലാരിവട്ടത്ത് നിന്നും 8.12 മിനുട്ടുകള്‍ ഇടവിട്ട് ട്രിപ്പുകളുണ്ടാകും. കുറഞ്ഞ ടിക്കറ്റ് നിരക്ക് പത്തും കൂടിയ നിരക്ക് 40തുമാണ്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ എത്താന്‍ 25 മിനുട്ട് മതി.