പുതുവൈപ്പില്‍ വീണ്ടും പോലീസ്‌അഴിഞ്ഞാട്ടം നിരവധി പേര്‍ക്ക് പരിക്ക്

Posted on: June 18, 2017 11:12 am | Last updated: June 18, 2017 at 3:23 pm

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നറിഞ്ഞ് വീണ്ടും സംഘര്‍ഷാവസ്ഥ. സ്ഥലത്തെത്തിയ ജനക്കൂട്ടം കമ്പനിക്ക് മുമ്പില്‍ ഉപരോധ സമരം തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടം കമ്പനിക്ക് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

ജൂലൈ നാലിന് ഹൈകോടതി കേസ് പരിഗണിക്കും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പ് ലംഘിക്കെപ്പട്ടതിനെ തുടര്‍ന്നാണ് ഉപരോധം. 121ദിവസങ്ങള്‍ നീണ്ട ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലായിരുന്നു മന്ത്രി ഉറപ്പ് നല്‍കിയിരുന്നത്‌