ഉദ്ഘാടനത്തിനു ശേഷം സ്‌നേഹയാത്രയൊരുക്കി കൊച്ചി മെട്രോ

Posted on: June 18, 2017 11:03 am | Last updated: June 18, 2017 at 1:21 pm

കൊച്ചി: സംസ്ഥാനത്തിന് അഭിമാനമായി മാറിയ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു ശേഷം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സ്‌നേഹയാത്ര മെട്രോ സനേഹയാത്രയൊരുക്കി. മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അഗതി മന്ദിരങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം ഇന്ന് മെട്രോ യാത്ര നടത്തിയത്. സൗജന്യ സര്‍വീസാണ് ഇവര്‍ക്കയി മെട്രോ ഒരുക്കിയത്.

43 സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 450 ഓളം കുട്ടികളാണ് യാത്ര ആസ്വദിക്കാനെത്തിയത്. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്ന് വൈകീട്ട് പ്രത്യേക സര്‍വീസ് നടത്തുന്നു. നാളെ രാവിലെ ആറു മണി മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ആറുമണി മുതല്‍ രാത്രി പത്തു മണിവരെയാണ് മെട്രോയുടെ പ്രതിദിന സര്‍വീസ്‌