പ്ലസ് വണ്‍ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച്ച

Posted on: June 17, 2017 8:57 pm | Last updated: June 18, 2017 at 3:24 pm

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യം അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20തിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമൊ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല