ഇത് മനോരോഗം; പ്രധാനമന്ത്രിയുടെ കാര്യത്തിൽ കടകംപള്ളിക്ക് ആശങ്ക വേണ്ട : വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

Posted on: June 17, 2017 4:23 pm | Last updated: June 17, 2017 at 4:27 pm

കൊച്ചി : തുടർച്ചയായി രണ്ടാം തവണയും കുമ്മനത്തിനെതിരെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുന്ന കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കെ സുരേന്ദ്രന്റെ പോസ്റ്റ് . പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്നും പ്രവസ്ഥാവനയുടെ കാര്യത്തിൽ എം എം മാണി കടകംപള്ളിയേക്കാൾ ഭേദമാണെന്നും പോസ്റ്റിൽ പറയുന്നു.

കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം..

പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആർ. ഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.