ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടി

Posted on: June 17, 2017 2:45 pm | Last updated: June 17, 2017 at 6:14 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി. തിരുവനന്തപുരത്തെ പോക്‌സോ കോടതിയില്‍ പെണ്‍കുട്ടി ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചു.

പോലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്നും പല മൊഴിയും പോലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
നേരത്തെ താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്ന ഫോണ്‍സംഭാഷണം പുറത്ത് വന്നിരുന്നു. ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തിവീശിയതെന്നും എല്ലാം ചെയ്യിച്ചത് കാമുകനായ അയ്യപ്പദാസാണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തും പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.