Connect with us

National

1993ലെ മുംബൈ സ്‌ഫോടനക്കേസ്: അബുസലീം അടക്കം ആറ് പ്രതികള്‍ കുറ്റക്കാര്‍

Published

|

Last Updated

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അധോലോക കുറ്റവാളി അബുസലീം അടക്കം ആറ് പ്രതികള്‍ കുറ്റക്കാര്‍. പ്രത്യേക ടാഡാ കോടതിയാണ് ഇവരെ കുറ്റക്കാരാണെന്ന് വിധിച്ചത്. അബുസലീമിനെ കൂടാതെ മുസ്തഫ ദോസ, ഫിറോസ് റാശിദ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുല്ല ഖാന്‍, റിയാസ് സിദ്ദിഖി എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ അബ്ദുല്‍ ഖയൂമിനെ കോടതി കുറ്റവിമുക്തനാക്കി.
സ്‌ഫോടനത്തിന് ആയുധങ്ങളെത്തിച്ചത് അബുസലീമും കൂട്ടാളികളുമാണെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തി. 1993 മാര്‍ച്ചില്‍ നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ട് വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.