National
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ഇക്കുറി അസിസ്റ്റ്ന്റ് പ്രൊഫസര്‍ ഷിപ്പിനുള്ള നാഷണല്‍ എലിജിബലിറ്റി ടെസ്റ്റ് ഒഴിവാക്കിയാണ് ഇടപടെല്‍ നടത്തിയിരിക്കുന്നത്. ജൂലൈമാസത്തില്‍ നടത്തേണ്ട നെറ്റ് പരീക്ഷയാണ് ഒഴിവാക്കിയിരിക്കുന്നത്.
സാധാരണയായി വര്‍ഷത്തില്‍ രണ്ട് തവണയാണ് നെറ്റ് എക്‌സാം നടത്തിയിരുന്നത്. ഇക്കുറി നവംബറില്‍ മാത്രം നെറ്റ് പരീക്ഷ നടത്തിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി യുജിസി ആസ്ഥാനത്തിന് മുന്നിലെത്തി. മുന്‍ വര്‍ഷങ്ങളിലെപ്പൊലെ തന്നെ നെറ്റ് എക്‌സാം ഈ വര്‍ഷവും നടത്തണമെന്ന് ഐസ, എസ് എഫ് ഐ, എഐഎസ് എഫ്, എന്നിവര്‍ ആവശ്യപ്പെട്ടു.
ഇവമ േരീി്‌ലൃമെശേീി ലിറ
---- facebook comment plugin here -----