Connect with us

Gulf

നൈജറിലെ പതിനായിരത്തിലധികം പേര്‍ക്ക് റെഡ് ക്രസന്റ് ഇഫ്താര്‍ കിറ്റുകള്‍ നല്‍കി

Published

|

Last Updated

ദോഹ: ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൈജറിലെ മാലിയന്‍ അഭയാര്‍ഥികള്‍ക്കായി ഇഫ്താര്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പതിനായിരത്തലധികം പേര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്.

നിര്‍ധന കുടുംബങ്ങള്‍ക്കും വെള്ളപ്പൊക്ക ബാധിതര്‍ക്കും മാലിയന്‍ അഭയാര്‍ഥികള്‍ക്കുമായാണ് റമസാന്‍ റിലീഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. നോമ്പെടുക്കുന്നവര്‍ക്ക് പോഷകാഹാരം നല്‍കുക ലക്ഷ്യമിട്ടാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്. നൈജറിലെ മാലിയന്‍ എംബസിയിലെ യൂനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജി, ജനസംഖ്യ ആസൂത്രണ മന്ത്രാലയം, പ്രാദേശിക നേതാക്കള്‍ എന്നിവരും പദ്ധതിയില്‍ പങ്കുചേര്‍ന്നു. 1,300 കുടുംബങ്ങളിലെ 9,100 പേര്‍ക്കായി 1,300 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. അരി, പഞ്ചസാര, ധാന്യം, പച്ചക്കറി, തേയില, ഭക്ഷ്യഎണ്ണ, ഈന്തപ്പഴം എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. നൈജറിലെ ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ ജീവനക്കാര്‍ ചേര്‍ന്ന് 138 ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തതോടെ 1,438 കിറ്റുകളാണ് 10,066 പേര്‍ക്കായി പ്രയോജനപ്പെട്ടത്.

 

Latest