ദോഹ: എജുക്കേഷന്‍ സിറ്റിയിലെ മസ്ജിദില്‍ ഖത്വര്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ സംഘാടകയായി ചെയര്‍പേഴ്‌സനും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയെത്തി.
ഇഫ്താര്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതില്‍ പ്രവര്‍ത്തകരെ സഹായിക്കാനാണ് അവരെത്തിയത്. ദിവസവുമുള്ള ഇഫ്താര്‍ ഭക്ഷണ വിതരണത്തിന്റെ പ്രയോജനം പള്ളികളിലെത്തുന്ന നൂറ് കണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്കാണ് ലഭിക്കുന്നത്. ഖത്വര്‍ ഫൗണ്ടേഷന്റെ റമസാന്‍ പദ്ധതിയായ ഫ്രണ്ട്‌സ് ഓഫ് അല്‍ ശഖാബിന്റെ പങ്കാളിത്തത്തിലാണ് എജുക്കേഷന്‍ സിറ്റി മസ്ജിദില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. ഒരു മാസം നീളുന്ന പദ്ധതിയിലൂടെ ഖത്വര്‍ ഫൗണ്ടേഷന്റെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള പ്രതിജ്ഞാബദ്ധതയാണ് പ്രകടമാക്കുന്നത്.