ടെറിക്ക് ഓഫറുമായി ബിര്‍മിംഗ്ഹാം

Posted on: June 16, 2017 7:34 am | Last updated: June 15, 2017 at 11:35 pm
SHARE

ലണ്ടന്‍: ചെല്‍സിയുടെ മുന്‍ നായകന്‍ ജോണ്‍ ടെറിയുടെ പുതിയ ക്ലബ്ബ് ഏതായിരിക്കും ? പ്രീമിയര്‍ ലീഗ് ടീമുകളും അമേരിക്ക, ചൈനീസ് ലീഗ് ക്ലബ്ബുകളും ടെറിയുടെ ഏജന്റുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, ഇംഗ്ലീഷ് ഫുട്‌ബോളിലെ ചാമ്പ്യന്‍ഷിപ്പ് ക്ലബ്ബായ ബിര്‍മിംഗ്ഹാം സിറ്റി ജോണ്‍ ടെറിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നു. ബിര്‍മിംഗ്ഹാം കോച്ച് ഹാരി റെഡ്‌നാപ് പ്രത്യേക താത്പര്യമെടുത്താണ് ടെറിയെ ടീമിലെത്തിക്കാന്‍ പരിശ്രമിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മൈക്കര്‍ കാരിക്കിന് ഒരുക്കിയ വിടപറയല്‍ മത്സരത്തില്‍ ടെറിയും ജാമി കാരഗറും ഉള്‍പ്പെടുന്ന നിരയുടെ പരിശീലകന്‍ റെഡ്‌നാപായിരുന്നു.

മാഞ്ചസ്റ്ററിന്റെത് അലക്‌സ് ഫെര്‍ഗൂസനും. ഈ മത്സരവുമായി സഹകരിക്കവെ ഹാരി റെഡ്‌നാപ് തന്റെ മനസ് ടെറിയുമായി പങ്ക് വെച്ചിരുന്നു. ടെറി മികച്ച ലീഡറാണ്, അദ്ദേഹത്തെ കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല താന്‍ കാണുന്നത്. സഹപരിശീലകന്റെ റോളും ബിര്‍മിംഗ്ഹാമില്‍ വഹിക്കാനുണ്ടാകും. – റെഡ്‌നാപ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here