Connect with us

Gulf

കുവൈത്തില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

കുവൈത്തിലെ ഏഴാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ജഹ്‌റയില്‍ ഗവര്‍ണര്‍ ജനറല്‍ ഫഹദ് അഹ്മദ് അല്‍ അമീര്‍ ഉദ്ഘാടനം ചെയ്ത ശേഷം ചുറ്റിക്കാണുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ
യൂസുഫലി സമീപം.

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പിന്റെ 136 മത്തെയും കുവൈത്തിലെ ഏഴാമത്തെയും ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ജഹ്‌റയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ജഹ്‌റ ഗവര്‍ണറായ ജനറല്‍ ഫഹദ് അഹ്മദ് അല്‍ അമീറാണ് ജഹ്‌റ മാളിലെ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. അല്‍ ജഹ്‌റ മേയര്‍ റമദാന്‍ ഖലാഫ് അല്‍ ഹര്‍ബി, കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി എന്നിവരടക്കം നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്രയടിയില്‍ പണിത പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഭക്ഷേതര ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, എന്നിവയുള്‍പ്പെടെ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചതു മിതമായ നിരക്കില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. യു എസ്, യു കെ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്.ഇന്ത്യയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത പഴം, പച്ചക്കറികള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍ എന്നിവയുമുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് പുതിയ ഷോപ്പിംഗ് കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ് റഫ് അലി എം എ, സി ഇ ഒ, സൈഫി രൂപാവാല, ലുലു കുവൈത്ത് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.