കഴുത്തിലെ കറുപ്പ് നിറം മാറ്റാം

Posted on: June 15, 2017 8:27 pm | Last updated: June 15, 2017 at 8:27 pm

ഇരുനിറമുള്ള ചിലരില്‍ കണ്ടുവരുന്ന ഒന്നാണ് കഴുത്തിലെ കറുപ്പ് നിറം. ചിലരില്‍ ഇത് നേരിയ രൂപത്തിലാണെങ്കില്‍ മറ്റുചിലരില്‍ ഇത് കൂടിക്കൂടി വരുന്നത് കാണാം. കഴുത്ത് മാത്രം കറുത്ത നിറത്തിലാകാന്‍ പല കാരണങ്ങളുണ്ട്.

ശരീരത്തിന് യോജിക്കാത്ത വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നതാണ് ഇതിന്റെ ഒന്നാമത്തെ കാരണം. മേദസ്സിന് ദൃഷ്ടിയുണ്ടാകുന്ന രോഗങ്ങള്‍ മൂലവും കഴുത്തില്‍ കറുപ്പ് നിറം വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

എള്ള്, കടുക്കാത്തോട്, മഞ്ഞള്‍, കൊട്ടം, എന്നിവള തുല്യ അളവില്‍ എടുത്ത് വെള്ളത്തില്‍ അരച്ച് നിറവ്യത്യാസമുള്ള ഭാഗത്ത് പുരട്ടി ഉണങ്ങിയാല്‍ തിരുമ്മിക്കളഞ്ഞ് കുളിക്കുക. ലോഹസിന്ദൂരം (7) ക്യാപ്‌സൂള്‍ രണ്ട് വീതം രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുന്നത് കറുപ്പ് നിറം മാറ്റാന്‍ സഹായിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു.