National
മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഭോപാല്‍: കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ഹോഷംഗാബാദ് ജില്ലയിലെ ബബായി സ്വദേശിയായ നര്‍മദ പ്രസാദാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏഴാമത്തെ കര്‍ഷക ആത്മഹത്യയാണിത്. കാര്‍ഷിക കടങ്ങള്‍ ഏഴുതിത്തള്ളണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. സമരം അക്രമാസക്തമായതോടെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----