സൊമാലിയയിലെ ഹോട്ടലില്‍ ഭീകരാക്രമണം; 19 പേര്‍ മരിച്ചു

Posted on: June 15, 2017 1:32 pm | Last updated: June 15, 2017 at 5:26 pm

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിലെത്തിയ ചാവേര്‍ ആദ്യം ഹോട്ടലിന്റെ ഗേറ്റില്‍ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കയറി വെടിയുതിര്‍ത്തു. പിന്നീട് രൂക്ഷമായ ഏറ്റുമുട്ടലാണുണ്ടായത്. അഞ്ച് ഭീകരരെ കൊലപ്പെടുത്തിയതായും ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുത്തതായും പോലീസ് പറഞ്ഞു. അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ ഷബാബ് സംഘടന ആക്രണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.