Connect with us

National

കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും. കശാപ്പ് നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണമാവശ്യപ്പെട്ടത്.

---- facebook comment plugin here -----

Latest