സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

Posted on: June 14, 2017 12:43 pm | Last updated: June 14, 2017 at 1:23 pm

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. കുടുംബശ്രീ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സലകുമാരി, നടി ശാരദ എന്നിവരാണ് അംഗങ്ങള്‍.സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിട്ട് കണ്ട് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും.

മലയാള സിനിമാ മേഖലയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ കളക്ടീവ് ഇന്‍ സിനിമ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. നടി മഞ്ജുവാര്യര്‍, ബീനാപോള്‍, പാര്‍വതി, വിധു വിന്‍സന്റ്, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിച്ചത്.