Connect with us

Kerala

ടി.പി സെന്‍കുമാറിന് സര്‍ക്കാറിന്റെ താക്കീത്

Published

|

Last Updated

തിരുവനന്തപുരം: പഴ്‌സണല്‍ സ്റ്റാഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സര്‍ക്കാര്‍ താക്കീത്. പഴ്‌സനല്‍ സ്റ്റാഫിന്റെ സ്ഥലം മാറ്റ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണം. പഴ്‌സണല്‍ സ്റ്റാഫിലെ എ.എസ്‌ഐ അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നെങ്കിലും കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ടി.പി.സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നു.

പഴ്‌സണല്‍ സ്റ്റാഫിലെ എ.എസ്.ഐ അനില്‍ കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30ന് ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഏറെക്കാലമായി സെന്‍കുമാറിന്റെ സ്റ്റാഫിലുണ്ടായിരുന്ന എ.എസ്.ഐ ആര്‍.അനില്‍കുമാര്‍ ഐ.എം.ജി ഡയറക്ടറായി സെന്‍കുമാര്‍ പോയപ്പോഴും കൂടെയുണ്ടായിരുന്നു.

Latest