ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും: 26പേര്‍ മരിച്ചു

Posted on: June 13, 2017 12:29 pm | Last updated: June 13, 2017 at 4:06 pm

ധാക്ക: ബംഗ്ലാദേശിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 26 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ രംഗമത്, ബന്ദര്‍ബന്‍ എന്നീ ജില്ലകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേരും, ബന്ദര്‍ബനില്‍ ആറ് പേരുമാണ് മരിച്ചത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണ്ണിനടില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.