ചാരപ്രവര്‍ത്തനം: പനാമ മുന്‍ പ്രസിഡന്റ റിക്കാര്‍ഡോ മാര്‍ട്ടിനെല്ലി അറസ്റ്റില്‍

Posted on: June 13, 2017 10:26 am | Last updated: June 13, 2017 at 2:44 pm
SHARE

പനാമ സിറ്റി: ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് പനാമ മുന്‍ പ്രസിഡന്റ് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലി അറസ്റ്റില്‍. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് മാര്‍ട്ടിനെല്ലിയെ അറസ്റ്റ് ചെയ്തത്. മിയാമിയിലെ അദ്ദേഹത്തിന്റെ വസതില്‍ വച്ചാണ് അറസ്റ്റുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ട്ടിനെല്ലിയെ അറസ്റ്റ് ചെയ്ത വിവരം ബന്ധുക്കളും പനാമ ദേശീയ മാധ്യമങ്ങളും സ്ഥിരീകരച്ചിട്ടുണ്ട്. വൈകാതെ തന്നെ അദ്ദേഹത്തെ പനാമയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ മാര്‍ട്ടിനെല്ലിക്കെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ടും റെഡ്‌നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

2009മുതല്‍ 2014വരെയുള്ള കാലയളവിലാണ് മാര്‍ട്ടിനെല്ലി പനാമയുടെ പ്രസിഡന്റ്പദം അലങ്കരിച്ചത്. ഈ സമയത്താണ് അദ്ദേഹത്തിനെതിരെ അഴിമതിയാരോപണവും അയല്‍ രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ചാരപ്രവര്‍ത്തനം നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here