Connect with us

National

ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് വിരമിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പോലീസ് തിരയുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. എന്നാല്‍ ഒളിവില്‍ കഴിയുന്ന കര്‍ണന്‍ ഇപ്പോള്‍ എവിടെയാണെന്നത് സംബന്ധിച്ച് ഒരുവിവരവുമില്ല. ഒളിവിലായിരിക്കുമ്പോള്‍ വിരമിക്കുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് കര്‍ണന്‍.
കര്‍ണനെ കണ്ടെത്താന്‍ പശ്ചിമബംഗാള്‍ പോലീസ് കര്‍ണന്റെ ജന്മനാടായ ചെന്നൈയിലടക്കം എത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും നിലവിലുള്ളതും വിരമിച്ചതുമായ 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിലൂടെയാണ് ജസ്റ്റിസ് കര്‍ണനെ സുപ്രീം കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ ഉള്‍പ്പെടെ ആറ് ജഡ്ജിമാര്‍ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്ക് തടവു ശിക്ഷ വിധിക്കുന്നത്. കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രീം കോടതി എടുത്തുകളഞ്ഞിരുന്നു. കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

Latest