ഖത്തറിൽ നിന്നും 350  ഉംറ തീർത്ഥാടകർ സൗദിയിലെത്തി

Posted on: June 10, 2017 11:14 am | Last updated: June 10, 2017 at 8:39 pm

ജിദ്ദ: ഖത്തറുമായി പ്രശ്നങ്ങൾ നില നിൽക്കുംബോഴും കഴിഞ്ഞ രണ്ട്‌ ദിവസത്തിനുള്ളിൽ 350 ഉംറ തീർത്ഥാടകർഖത്തറിൽ നിന്നും സൽവ അതിർത്തി ചെക്ക്‌ പോസ്റ്റ്‌ വഴിസൗദിയിലേക്ക്‌ പ്രവേശിച്ചു.

ഖത്തർ പൗരന്മാർക്ക്‌ പുറമേ ഖത്തറിൽ ജോലി ചെയ്യുന്നവിദേശികളും തീർത്ഥാടകരിൽഉൾപ്പെടും.അതിർത്തിയിൽ തീർത്ഥാടകർക്ക്‌ വേണ്ട എല്ലാസഹായ സഹകരണങ്ങളും സൗദി അധികൃതർലഭ്യമാക്കുന്നുണ്ട്‌.

ഖത്തറുമായി ബന്ധങ്ങൾ വിച്ചേദിച്ചപ്പോഴും ഉംറതീർത്ഥാടകർക്ക്‌ സൗദിയിൽ പ്രവേശിക്കുന്നതിനു എല്ലാസൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന്  സൗദി അധികൃതർനേരത്തെ വ്യക്തമാക്കിയിരുന്നു.