Connect with us

National

ഉത്തരാഖണ്ഡില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദ്രിനാഥില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹെലിക്കോപ്റ്റര്‍ എന്‍ജിനീയര്‍ ആണ് മരിച്ചത്. ബദ്രിനാഥ് സന്ദര്‍ശിക്കാനെത്തിയ അഞ്ച് തീര്‍ഥാടകരും രണ്ട് പൈലറ്റും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ടേക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലീസ് ്അറിയിച്ചു. അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പൈലറ്റുമാര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

Latest