ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

Posted on: June 10, 2017 8:51 am | Last updated: June 10, 2017 at 11:26 am
SHARE

വടകര: ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ വീടിന് നേരെ കല്ലേറ്. വടകര വള്ളിയാട്ടുള്ള വീടിനു നേരെ ഇന്നലെ രാത്രി ഒരുമണിയോടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സജീവനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.