പൊതു വിദ്യാലയങ്ങളില്‍ ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചു

Posted on: June 9, 2017 10:38 pm | Last updated: June 10, 2017 at 10:29 am

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം വര്‍ധിച്ചത്. ഒന്നാം ക്ലാസില്‍ 12,500 വിദ്യാര്‍ത്ഥികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മികച്ച് അടിസ്ഥാന സൗകര്യങ്ങളോടെ വിദ്യാഭ്യാസ സംരംഭങ്ങള്‍ ആരംഭിച്ച സര്‍ക്കാറിന്റെ പദ്ധതിയുടെ വിജയമാണിതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.