Connect with us

Kerala

കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് കലൂര്‍ സ്‌റ്റേഡിയത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നയാത്ര കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ജൂണ്‍ 17ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നേരത്തെ ആലുവയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ എസ്പിജിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. ആലുവയില്‍ ഉദ്ഘാടനച്ചടങ്ങു നടക്കുന്നവേദി എസ്പിജി പരിശോധിച്ചിരുന്നു.

കൊച്ചി മെട്രോ ആലുവയില്‍നിന്നു പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ. ഒരുവര്‍ഷത്തിനുള്ളില്‍ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്കു മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നിന്നു കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള മെട്രോ നിര്‍മാണവും ആരംഭിക്കും

Latest