ജയ്പൂര്‍: രാജ്യത്തിന്റെ അതിര്‍ത്തികള്‍ നേരത്തേതിലും സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു രാജ്യത്തിന്റെയും പൗരന്മാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജയ്പൂരില്‍ സംഘടിപ്പിച്ച മോദി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണരേഖ മറികടന്ന് ഭീകരരുടെ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം എതിരാളികള്‍ക്കുള്ള ശക്തമായ സന്ദേശമാണ്. ആവശ്യമെങ്കില്‍ ഇനിയും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് മടിക്കില്ലെന്നും രാജ്‌നാഥ് സിംഗ് മുന്നറയിപ്പ് നല്‍കി.
അതേസമയം, അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം ഫലപ്രദമായി തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.