ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക്

Posted on: June 9, 2017 11:22 am | Last updated: June 9, 2017 at 11:32 am
SHARE

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഡ്ജ്ബാസ്റ്റണ്‍ സീറ്റില്‍ നിന്ന് വിജയിച്ച ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്? ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്.

താന്‍ ജനിച്ചു വളര്‍ന്ന നാട്ടിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ഗില്‍ പറഞ്ഞു. രണ്ടു വര്‍ഷമായി സിഖ് നെറ്റ്‌വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചിരുന്നത് രാഷ്ട്രീയ ജീവിതത്തില്‍ ഉപകരിച്ചുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here