ഇന്ത്യന്‍ നിര്‍മിത ജീപ്പ് പുറത്തിറങ്ങി

Posted on: June 8, 2017 10:25 pm | Last updated: June 8, 2017 at 10:51 pm

മുംബൈ: ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ജീപ്പായ കോംപസ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സി (എഫ്‌സിഎ) ന്റെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. കോംപസിന്റെ വന്‍തോതിലുള്ള ഉത്പാദനം അടുത്തമാസം ആരംഭിക്കും. ഈ വര്‍ഷം ഓഗസ്റ്റിലാണ് ജീപ്പ് കോംപസ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. പ്രതീക്ഷിക്കുന്ന വില 18 ലക്ഷം രൂപ 25 ലക്ഷം രൂപ. ജീപ്പ് കോംപസിന്റെ 65 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്.

ഫോഡ് എന്‍ഡേവര്‍ , ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത് സുബിഷി പജേരോ സ്‌പോര്‍ട് മോഡലുകള്‍ക്ക് എതിരാളിയാണ് ജീപ്പ് കോംപസ്. ജീപ്പ് ഗ്രാന്റ് ചെരോക്കിയുടെ ചെറിയ പതിപ്പ് പോലെയാണ് കാഴ്ചയ്ക്ക് അഞ്ച് സീറ്റര്‍ ജീപ്പ് എസ്!യുവി. 4.4 മീറ്റര്‍ നീളമുള്ള എസ്‌യുവിയ്ക്ക് 178 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 1.4 ലീറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. രണ്ട് ലീറ്റര്‍, മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന് ശേഷി 170 ബിഎച്ച്പി350 എന്‍എം. ആറ് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്‌സ്.

1.4 ലീറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിന് 160 ബിഎച്ച്പിയാണ് കരുത്ത്. ആറ് സ്പീഡ് മാന്വല്‍ , ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് വകഭേദങ്ങള്‍ ഇതിനുണ്ട്. രണ്ട് എന്‍ജിനുകള്‍ക്കും നാല് വീല്‍ ഡ്രൈവ്‌
, ഫ്രണ്ട് വീല്‍ ഡ്രൈവ് വകഭേദങ്ങളുണ്ടാകും.