Connect with us

National

കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മധ്യപ്രദേശില്‍നിന്ന് മടങ്ങില്ല: രാഹുല്‍ ഗാന്ധി

Published

|

Last Updated

ഭോപ്പാല്‍: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മധ്യപ്രദേശില്‍നിന്ന് മടങ്ങില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, കര്‍ഷക പ്രക്ഷോഭത്തെയും വെടിവെപ്പിനെയും തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ അധികൃതര്‍ ഇളവുവരുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈകീട്ട് നാലുമുതല്‍ ആറുവരെയാണ് കര്‍ഫ്യൂവില്‍ ഇളവ്. പ്രക്ഷോഭം കണക്കിലെടുത്ത് നിര്‍ത്തിവച്ച ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിക്കുമെന്ന് ഡിവിഷണല്‍ മജിസ്‌ട്രേറ്റും വ്യക്തമാക്കി.

കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് രാഹുല്‍ഗാന്ധി നടത്തുന്നതെന്ന് വെങ്കയ്യ ആരോപിച്ചു. മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ് രാഹുലിന്റെ മധ്യപ്രദേശ് സന്ദര്‍ശനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest