രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു

Posted on: June 8, 2017 2:06 pm | Last updated: June 8, 2017 at 8:10 pm

മാന്ദ്‌സോര്‍ (മധ്യപ്രദേശ്): കര്‍ഷക പ്രതിഷേധത്തിനിടെ ആറ്‌പേര്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാന്ദ്‌സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു.

വിലക്കു ലംഘിച്ച് മാന്ദ്‌സോര്‍ സന്ദര്‍ശിച്ചതിനാണ് അറസ്റ്റ്. സഞ്ചരിച്ച കാറില്‍ നിന്നിറങ്ങിയ രാഹുല്‍ ബൈക്കില്‍ കയറി പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സച്ചിന്‍ പൈലറ്റിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണുന്നതില്‍നിന്ന് തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ തടയുകയാണെന്ന് പോലീസ് പ്രതികരിച്ചു.

കാലാപത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ സ്ഥലത്തേക്ക് കടത്തിവിടുന്നതിനും പോലീസ് വിലക്കുണ്ട്.