Kerala
പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു; ഗീതാ ഗോപിയെ പിന്തുണച്ച് സി എന്‍ ജയദേവന്‍

തൃശൂര്‍: മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയെന്ന വിവാദത്തില്‍ ഗീതാ ഗോപി എംഎല്‍എയെ പിന്തുണച്ച് തൃശൂര്‍ എം.പി സിഎന്‍ ജയദേവന്‍.
പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ഭാട വിവാഹത്തിന് നിയന്ത്രണമാകാമായിരുന്നു. വിവാഹത്തിലെ നല്ല വശങ്ങളും കാണണം. വിവാഹത്തിന് വാങ്ങിയ സ്വര്‍ണം അണിയാതെ പിന്നെ മാറ്റിവെക്കാന്‍ പറ്റുമോയെന്നും എംപി ചോദിച്ചു.
---- facebook comment plugin here -----