ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷപ്പെടുത്തും; വൈറലായി സുഷമാ സ്വരാജിന്റെ ട്വീറ്റ്

Posted on: June 8, 2017 12:36 pm | Last updated: June 8, 2017 at 4:21 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശരാജ്യങ്ങളില്ല, ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാന്‍ അവിടെയെത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കരണ്‍ സായ്‌നി എന്നയാളുടെ ട്വീറ്റിന് മറുപടിയായാണ് സുഷമ ട്വിറ്ററില്‍ ഈ വാക്കുകള്‍ കുറിച്ചത്. സുഷമയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. താന്‍ ഭക്ഷണമില്ലാതെ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം വൈകുന്നതെന്നും കരണ്‍ സായ്‌നി തമാശപൂര്‍വേണ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായാണ് ഇന്ത്യക്കാര്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ് മറുപടി നല്‍കിയത്.