ധ്യാന്‍ചന്ദിന് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ശിപാര്‍ശ

Posted on: June 7, 2017 8:19 pm | Last updated: June 7, 2017 at 8:19 pm


ന്യൂഡല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.

ധ്യാന്‍ചന്ദിന്റെ നേതൃത്വത്തില്‍ മൂന്ന് തവണ ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 1928, 1932, 1936 എന്നീ വര്‍ഷങ്ങളിലായിരുന്നു അത്. 1979 ലാണ് ധ്യാന്‍ചന്ദ് അന്തരിക്കുന്നത്.

കായിക രംഗത്ത് നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് മാത്രമാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. 2013ല്‍ ആണ് സച്ചിന് ഭാരതരത്‌ന ലഭിച്ചത്. 2013 ല്‍ യു.പി.എ ഭരണകാലത്തും അന്നത്തെ കായിക മന്ത്രാലയം ധ്യാന്‍ചന്ദിന് ഭാരതരത്‌നം ശിപാര്‍ശ ചെയ്തിരുന്നു.