ഖത്തറിനു പിന്തുണയുമായി ഇമ്മാനുവല്‍ മാക്രോണ്‍

Posted on: June 6, 2017 11:34 pm | Last updated: June 6, 2017 at 11:34 pm

ദോഹ: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഗള്‍ഫ് മേഖലയിലെ സ്ഥിരത പ്രധാനമാണെന്നു പറഞ്ഞ അദ്ദേഹം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായ അസ്വസ്ഥകള്‍ ഇല്ലാതാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണ അറിയിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട രാജ്യങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടുന്നതിനുള്ള സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ഫ്രാന്‍സ് പ്രസിഡന്റ് പ്രത്യേക ടെലിഫോണ്‍ സംഭാഷണം നടത്തി. ഗള്‍ഫ് പ്രതിസന്ധിയാണ് തുര്‍ക്കി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.