എസ് വൈ എസ് ഖത്തര്‍ മലപ്പുറം ചാപ്റ്റര്‍ റിലീഫ് വിതരണം ശ്രദ്ധേയമായി

Posted on: June 6, 2017 4:16 pm | Last updated: June 6, 2017 at 4:16 pm

മലപ്പുറം: എസ് വൈ എസ് ഖത്തര്‍ മലപ്പുറം ചാപ്റ്റര്‍ റമസാനില്‍ മദ്‌റസാ അധ്യാപകര്‍ക്ക് നല്‍കി വരുന്ന റിലീഫ് വിതരണം ശ്രദ്ധേയമായി. ഏഴാം വര്‍ഷവും ജീവകാരുണ്യ സേവന മേഖലയില്‍ അഭിമാനകരമായ മുന്നേറ്റം കാഴ്ച വെച്ച് ഇത്തവണ പ്രത്യകം തിരഞ്ഞെടുത്ത 1200 പേര്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.

ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളിലായി ഐ സി എഫ് ഭാരവാഹികളുടെയും പണ്ഡിത സാദാത്തുക്കളുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിതരണ ചടങ്ങുകള്‍ പ്രൗഢമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കല്‍ മസ്ജിദുസ്വഹാബയില്‍ ഐ സി എഫ് ജി സി സി ചെയര്‍മാന്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മനരിക്കല്‍ അബ്ദുറഹ്്മാന്‍ ഹാജി, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍ പറവന്നൂര്‍, കരുവള്ളി അബ്ദുറഹീം, എ പി ബശീര്‍ ചെല്ലക്കൊടി, ഐ സി എഫ് ഭാരവാഹികളായ മുജീബ് സഖാഫി കോഡൂര്‍, അബൂബക്കര്‍ ബാഖവി പറപ്പൂര്‍, കോയ കടലുണ്ടി, അബ്ദുര്‍റഹ്്മാന്‍ തലക്കടത്തൂര്‍, സലാം ഹാജി പുത്തനത്താണി, ബാവ ഹാജി പെരുമണ്ണ, ഷാഫി പെരുമണ്ണ പങ്കെടുത്തു.

എടക്കര അസ്ഹറില്‍ ഐ സി എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി അംഗം അബ്ദുന്നാസര്‍ എടക്കര, നിലമ്പൂര്‍ സുന്നി മസ്ജിദില്‍ സയ്യിദ് ഹൈദറലി തങ്ങള്‍ വല്ലപ്പുഴ, കെ പി ജമാല്‍ കരുളായി, വണ്ടൂര്‍ അല്‍ ഫുര്‍ഖാനില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ വൈസ് പ്രസി. അശ്‌റഫ് സഖാഫി കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ യൂത്ത് സ്‌ക്വയറില്‍ സയ്യിദ് മുര്‍തള ശിഹാബ് തിരൂര്‍ക്കാട്, കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ സമസ്ത താലൂക്ക് സെക്രട്ടറി പി എസ് കെ ദാരിമി എടയൂര്‍, മലപ്പുറം കോട്ടപ്പടി സുന്നി മസ്ജിദില്‍ മുസ്്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, മഞ്ചേരിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അരീക്കോട് മജ്മഇല്‍ ബശീര്‍ അഹ്‌സനി വടശ്ശേരി, എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ സുലൈമാന്‍ മുസ്്‌ലിയാര്‍ വാവൂര്‍, കൊണ്ടോട്ടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍, പുളിക്കല്‍ സുന്നി മസ്ജിദില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍, പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി, ചെമ്മാട് സുന്നി മദ്‌റസയില്‍ കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍, വേങ്ങര റൈഹാനില്‍ മമ്പീതി അബ്ദുല്‍ഖാദിര്‍ അഹ്‌സനി, വൈലത്തൂര്‍ യൂത്ത് സ്‌ക്വയറില്‍ സയ്യിദ് ജലാലുദ്ദീന്‍ ജീലാനി, തിരൂര്‍ യൂത്ത് സ്‌ക്വയറില്‍ അബ്ദുസ്വമദ് മുട്ടനൂര്‍, വെട്ടിച്ചിറ മജ്മഇല്‍ ഐ സി എഫ് ഖത്തര്‍ നാഷനല്‍ സെക്രട്ടറി അബ്ദുസ്സലാം ഹാജി പുത്തനത്താണി, എടപ്പാള്‍ ഐ ജി സി സമസ്ത ജില്ലാ മുശാവറ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ മാണൂര്‍, വെളിയംകോട് സുന്നി സെന്ററില്‍ ഐ സി എഫ് സനാഇയ്യ സെക്രട്ടറി ഹുസൈന്‍ മാറഞ്ചേരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രാര്‍ഥനാ സദസ്സോടെയാണ് വിതരണ ചടങ്ങുകള്‍ സമാപിച്ചത്.