Connect with us

Gulf

മധ്യ പൗരസ്ത്യ ദേശത്തെ രാഷ്ട്രീയ പ്രതിസന്ധി: ലോക കമ്പോളത്തില്‍ എണ്ണ വിലയില്‍ ഇടിവ്

Published

|

Last Updated

ദോഹ: മധ്യ പൗരസ്ത്യ ദേശത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണം ലോക കമ്പോളത്തില്‍ എണ്ണ വിലയില്‍ ഇടിവ് .അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് എട്ടു ശതമാനം കുറഞ്ഞു ,47 .21 ഡോളര്‍ ആയി.

ഖത്തര്‍ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളും യു എ ഇ യിലെ ഫുജൈറയെ ആണ് എണ്ണകപ്പലുകളുടെ തുറമുഖമായി കാണുന്നത്. ഇവിടേയ്ക്ക് ഖത്തറില്‍ നിന്ന് കപ്പലുകളുടെ വരവ് നിലച്ചു. 2014 യില്‍ സമാന സംഭവം ഉണ്ടായിരുന്നു. പ്രതിദിനം ആറര ലക്ഷം ബാരലാണ് ഖത്തര്‍ ഉത്പാദിപ്പിക്കുന്നത് .കയറ്റുമതി താമസിയാതെ നിലക്കുമെന്നാണ് ആശങ്ക.

Latest