ഖത്തറിന് താങ്ങായി ഇന്ത്യയും ഇറാനും

Posted on: June 6, 2017 12:12 pm | Last updated: June 6, 2017 at 3:10 pm


ദോഹ: ചില ഗൾഫ് രാഷ്ട്രങ്ങളുടെ ഉപരോധം നേരിട്ടതോടെ ഒറ്റപെട്ടു പോയ ഖത്തറിന് സർവ്വ പിന്തുണയുമായി ഇന്ത്യയും ഇറാനും രംഗത്തെത്തി.

പ്രധാനമായും ഭക്ഷ്യശാമം ഉണ്ടാവുമോ എന്ന ആശങ്കയാണ് ഖത്തർ നിവാസികൾക്ക്. എന്നാൽ മതിയായ ഭക്ഷ്യ വസ്തുക്കൾ ഇപ്പോൾ രാജ്യത്തുണ്ടെന്നും ആവശ്യവുമായാൽ വ്യമായന മാർഗം ഉൾപ്പടെ എത്തിക്കാനുള്ള സൗകര്യം ഉണ്ടെന്നും ഖത്തർ ഭരണകൂടം വ്യക്തമാക്കി.

ഖത്തറിൽ എത്തുന്ന നാൽപ്പത് ശതമാനത്തോളം ഭക്ഷ്യവസ്തുക്കൾ സൗദിയിൽ നിന്നുമാണ്. അതിർത്തി ഇന്നലെ അടച്ചതോടെ ഭക്ഷ്യ വസ്തുക്കളുമായി എത്തിയ നിരവധി ട്രെക്കുകൾ ചെക്ക്‌പോസ്റ്റുകളിൽ കുടുങ്ങിയിരിന്നു. ഇത് നിവാസികളിൽ ആശങ്ക ഉളവാക്കുകയും സൂപ്പർ മാർക്കറ്റുകളിൽ വൻ ജന തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ ഉള്ള പ്രതിസന്ധി ഖത്തറുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യകതമാക്കിയിരുന്നു. ഒന്നോ രണ്ടോ രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ഖത്തറിലേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തുന്നതെന്നും ഇറാൻ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് 12 മണിക്കൂറിനകം ഭക്ഷ്യ സാധനങ്ങൾ രാജ്യത്തു എത്തിക്കാനാവുമെന്നും ഖത്തർ ഭരണകൂടം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അമീറിന്റെ പ്രസ്താവന പുറത്തു വന്നതോടെ ആളുകളുടെ ആശങ്ക ഒരു പരിധി വരെ ശമനം വന്നിട്ടുണ്ട് . ആളുകള്‍ അനാവശ്യമായി ഭക്ഷ്യവസ്തുകള്‍ വാങ്ങി ശേഖരിക്കുന്നത്
അനാവശ്യക്ഷാമത്തിലേക്ക് നയിക്കുമെന്ന് അധികൃതര്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതെ സമയം മുൻകരുതൽ എന്ന നിലക്ക്  ഖത്തര്‍ തിങ്കളാഴ്ച്ച തന്നെ ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് അവിടെ നിന്ന്  ഭക്ഷ്യവസ്തുകള്‍ കപ്പല്‍ വഴി ഖത്തറിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു. ഇറാനില്‍ നിന്ന്‌ പുറപ്പെട്ട കപ്പലുകള്‍ ഇന്ന് ഖത്തറിലെത്തി.